ന്യൂഡൽഹി : പുതിയ പാർലമെന്റിൽ നിസ്കാരത്തിനായി പ്രത്യേക സ്ഥലം ഒരുക്കണമെന്ന് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബുർക്ക് . പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഷഫീഖുർ റഹ്മാൻ ബർക്ക് ഈ ആവശ്യം ഉന്നയിച്ചത് .
‘ നിസ്ക്കരിക്കാൻ പോലും ഇവിടെ സ്ഥലമില്ല. പുതിയ പാർലമെന്റിൽ മുസ്ലീങ്ങൾക്ക് പ്രാർത്ഥന നടത്താനുള്ള ഇടം ഉണ്ടാകേണ്ടതായിരുന്നു. അത് അവർ ചെയ്തില്ല . മുസ്ലീങ്ങൾക്ക് നിസ്‌കരിക്കാൻ സമയമാകുമ്പോൾ, അവർക്ക് കുറച്ച് സ്ഥലം ഉണ്ടായിരിക്കണം, പക്ഷേ അത് ഉണ്ടോ ഇല്ലയോ എന്ന് ഇതുവരെ അവർ പരിശോധിച്ചിട്ടില്ല.”- ഷഫീഖുർ റഹ്മാൻ ബർക്ക് പറഞ്ഞു. പ്രസ്താവനയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
മുൻപ് വന്ദേമാതരം ഇസ്ലാമിന് എതിരാണെന്നും മുസ്ലീങ്ങൾക്ക് അത് പിന്തുടരാനാകില്ലെന്നും പറഞ്ഞ വ്യക്തിയാണ് ഷഫീഖുർ റഹ്മാൻ . അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അധിനിവേശത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിച്ച് അതിനെ ന്യായീകരിച്ചതും വിവാദമായിരുന്നു .
Comments