ന്യൂഡൽഹി: അമിത വേഗത്തിലെത്തിയ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. സബ് ഇൻസ്‌പെക്ടറായ ഗംഗാസരണാണ് (54) മരിച്ചത്. ഇന്ന് പുലർച്ചെ 5.30 ന് കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇതേ സംഭവത്തിൽ ഒരു പിക്കപ് വാനിന്റെ ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ നടന്ന പെട്രോളിംഗിനിടെയായിരുന്നു സംഭവം.
എസ്ഐ ഗംഗാസരണും എഎസ്ഐ അജയ് തോമറും പെട്രോളിംഗിനിടെ ഒരു പിക്കപ് വാനിൽ പരിശോധന നടത്തുകയായിരുന്നു. ഗാസിയാബാദ് ഭാഗത്ത് നിന്ന് സരായ് ഭാഗത്തേയ്‌ക്ക് പോകുകയായിരുന്ന കാർ അമിത വേഗത്തിലെത്തി ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം സംഭവിച്ച ഉടൻ തന്നെ ഉടന്‍ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇൻസ്‌പെക്ടർ ഗംഗാസരൺ മരണപ്പെടുകയായിരുന്നു. സംഭവസ്ഥലം ക്രൈം ടീം പരിശോധിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments