ശ്രീനഗർ ; രാജ്യത്തിന് വേണ്ടി വീരമൃത്യൂ വരിച്ച പോലീസ് ഓഫീസർ ഹുമയൂൺ ഭട്ടിനും , കണ്ട് കൊതി തീരാത്ത അദ്ദേഹത്തിന്റെ ഒരു മാസം പ്രായമുള്ള മകനുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയയാൾ അറസ്റ്റിൽ . 43 കാരനായ ഇർഫാൻ മാലിക്കിനെയാണ് സൈബർ ഇൻവെസ്റ്റിഗേഷൻ കശ്മീർ (സിഐകെ) യൂണിറ്റ് അറസ്റ്റ് ചെയ്തത് . . ശ്രീനഗർ 29 ചോട്ടാ ബസാറിൽ താമസിക്കുന്ന അബ് റാഷിദ് മാലിക്കിന്റെ മകനാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുക, സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കുക, തീവ്രവാദം പ്രോത്സാഹിപ്പിക്കുക എന്നീ കുറ്റങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾക്കെതിരെ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്
അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഡിഎസ്പി ഹുമയൂൺ ഭട്ട് വീരമൃത്യു വരിച്ചത് . ഒരു മാസം പ്രായമായ മകനെ കണ്ട് കൊതി തീരാതെയാണ് ഹുമയൂൺ ഭട്ട് മരണമടഞ്ഞത് . ഇതിനു പിന്നാലെയാണ് ഹുമയൂൺ ഭട്ടിനും, മറ്റ് സുരക്ഷാ സേനാംഗങ്ങൾക്കും എതിരെ വിദ്വേഷവും അധിക്ഷേപകരവുമായ രീതിയിൽ സോഷ്യൽ മീഡിയ പോസ്റ്റ് വന്നത് . ഹുമയൂൺ ഭട്ടിനെ മാത്രമല്ല ഒരു മാസം മാത്രം പ്രായമുളള കുഞ്ഞിനെതിരെയും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.
Comments