കണ്ണൂർ: മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വൻ ശബ്ദത്തോടെ കുക്കറിന്റെ മേൽഭാഗം തെറിച്ചു പോകുകയായിരുന്നു. അപകടത്തിൽ ഗ്യാസ് സ്റ്റൗവിനും കേടുപാട് സംഭവിച്ചു. മത്സ്യബന്ധന ബോട്ടിനും സാരമായ കേടുപാടുകൾ ഉണ്ടെന്നാണ് സൂചന. സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്നവർ പുറത്തായിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Comments