വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഇഷാ ഗുപ്ത. പ്രധാനമന്ത്രി നിർവഹിച്ചത് വളരെ വലിയ ഒരു കാര്യമാണെന്നും ഇതിലൂടെ സ്ത്രീകൾക്കും തുല്യ അധികാരം ലഭിക്കുമെന്നും ഇഷ ഗുപ്ത പറഞ്ഞു. ഭാരതത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടുവെയ്പ്പാണിത്. നൽകിയ വാക്ക് പ്രധാനമന്ത്രി പാലിച്ചുവെന്നും ഇഷ കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിച്ച ആദ്യ ബില്ലായാണ് വനിതാ ബിൽ ഇന്ന് ലോക്സഭയിൽ എത്തിയത്. 128-ാം ഭരണഘടന ഭേദഗതിയായി നിയമമന്ത്രി അർജ്ജുൻ റാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഇതോടെ സംസ്ഥാന നിയമസഭകളിലെയും പാർലമെന്റിലെ ഇരുസഭകളിലെയും വനിത എംപിമാരുടെ എണ്ണം ആകെ സംഖ്യയുടെ മൂന്നിൽ ഒന്നാകും.
Comments