ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദികളെ പിന്തുണച്ചതിനും ഇന്ത്യയുടെ ഭൂപടം വീകൃതമായി ചിത്രീകരിച്ചതിനും കാനഡ ആസ്ഥാനമായുള്ള പഞ്ചാബി ഗായകൻ ശുഭിന്റെ ഇന്ത്യ മ്യൂസിക് ടൂറിന്റെ സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി ഇന്ത്യൻ ബ്രാൻഡ് ബോട്ട്. സെപ്തംബർ 23ന് മുതൽ നടക്കാനിരുന്ന ശുഭിന്റെ ഇന്ത്യാ പര്യടനത്തിനാണ് ബോട്ട് സ്പോൺസർഷിപ്പ് നൽകാൻ നിശ്ചയിച്ചിരുന്നത്. ബോട്ട് തങ്ങളുടെത് ഔദ്യോഗിക എക്സ് ഹാൻഡിലൂടെയാണ് ഇത് അറിയിച്ചത്.
ഇന്ത്യയ്ക്കെതിരെ കാനഡ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടർന്നാണ് ശുഭിന്റെ ഖാലിസ്ഥാൻ പിന്തുണ. ഇതിന് പിന്നാലെ ഇയാൾ ഇന്ത്യൻ ഭൂപടം വികൃതമായി ചിത്രീകരിക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബോട്ടിന്റെ നടപടി. തങ്ങൾ ആദ്യാവസനം ഒരു ഇന്ത്യൻ കമ്പനിയാണെന്നും അതിനാൽ തന്നെ ശുഭ നടത്തിയ ഇന്ത്യ വിരുദ്ധ നടപടി ശരിയല്ലെന്നും അതിനാൽ തന്നെ ശുഭിന്റെ ഇന്ത്യ മ്യൂസിക് ടൂറിൽ നിന്നും പിന്മാറുന്നു എന്നായിരുന്നു ബോട്ട് പങ്കുവെച്ച കുറിപ്പ്.
കഴിഞ്ഞ ദിവസം ഇതെ വിഷയത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലി അടക്കമുള്ള പ്രമുഖർ ശുഭിനെ അൺഫോളൊ ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ബോട്ട് ശുഭിന്റെ മ്യൂസിക് ടൂറിനുള്ള സ്പോൺർഷിപ്പിൽ നിന്നും പിന്മാറുന്നത്.
Comments