കയ്യിൽ പണമില്ലെങ്കിൽ കൂടി സാധനങ്ങൾ വാങ്ങുന്നതിനും വിവിധ ബില്ലുകൾ അടയ്ക്കുന്നതിനും ക്രെഡിറ്റ് കാർഡ് ഉപകാരപ്രദമാണ്. വിലകൂടിയ വസ്തുക്കൾ ഒന്നിച്ച് പണം അടച്ച് വാങ്ങാൻ സാധിക്കാത്തപ്പോൾ ഇഎംഐ മുഖേനയും വാങ്ങാൻ ക്രെഡിറ്റ് കാർഡ് സഹായകമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ക്രെഡിറ്റ് കാർഡിന് സഹായിക്കാനാകുമെങ്കിലും കൃത്യസമയത്ത് കുടിശിക അടച്ച് തീർത്തില്ലെങ്കിൽ പൊല്ലാപ്പാകും. ഒരു ക്രെഡിറ്റ് കാർഡ് ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡിന്റെ സഹായത്തോടെ അടയ്ക്കാൻ സാധിക്കുമോ എന്നത് മിക്കവർക്കും ധാരണയുള്ള ഒന്നല്ല.
മിക്ക ക്രെഡിറ്റ് കാർഡ് വിതരണക്കാരും മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്നില്ല. ഇത്തരത്തിൽ സേവനം ലഭ്യമാകുന്ന രണ്ട് ക്രെഡിറ്റ് കാർഡുകളാണ് ഉള്ളത്. എന്നാൽ ഇവ കൂടുതൽ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം.
ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്താനാകുന്ന മറ്റ് ചില വഴികൾ..
- ബാലൻസ് കൈമാറ്റം വഴി
- കാഷ് അഡ്വാൻസ് വാങ്ങി
- ഇ-വാലറ്റ് ഉപയോഗിച്ച്
ബാലൻസ് ട്രാൻസ്ഫർ മുഖേനയുള്ള ക്രെഡിറ്റ് കാർഡ് പേയ്മെന്റ്
ക്രെഡിറ്റ് കാർഡ് പേയ്മെന്റ് തുക ഉയർന്ന പരിധിയിലോ കുറഞ്ഞ പലിശ നിരക്കിലോ മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകും. എന്നാൽ ബാലൻസ് കൈമാറുന്നത് സിബിൽ സ്കോറിനെ ബാധിച്ചേക്കാം. കൂടാതെ ബാലൻസ് ട്രാൻസ്ഫർ ഫീസ് നൽകേണ്ടിയും വന്നേക്കാം.
ക്യാഷ് അഡ്വാൻസ് വാങ്ങിയുള്ള ക്രെഡിറ്റ് കാർഡ് പേയ്മെന്റ്
എടിഎം മുഖേന പണം പിൻവലിക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാകും.ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക. തുടർന്ന് ക്രെഡിറ്റ് കാർഡ് ബിൽ ഓൺലൈനായി അടയ്ക്കുക. ക്രെഡിറ്റ് കാർഡ് മുഖേന എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള പലിശ നിരക്ക് വളരെ കൂടുതലായതിനാൽ ഇതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
Comments