കൽപ്പറ്റ: പോക്‌സോ കേസിൽ വൃദ്ധന് 40 വർഷത്തെ കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. 60-കാരനായ പടിഞ്ഞാറത്തറ സ്വദേശി മൊയ്തുട്ടിക്കാണ് ജില്ല അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. സമാന രീതിയിൽ അതേ വർഷം തന്നെ ഇയാൾ മറ്റ് രണ്ട് കുട്ടികളെയും പീഡനത്തിനിരയാക്കി. സംഭവത്തിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments