ലക്നൗ : ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് വീട്ടിൽ ഗണപതി വിഗ്രഹം സ്ഥാപിച്ച് മുസ്ലീം കുടുംബം . റൂബി ആസിഫ് ഖാനെന്ന യുവതിയാണ് തന്റെ വീട്ടിൽ കുടുംബത്തിന്റെ പിന്തുണയോടെ ഗണേശ ചതുർത്ഥി പൂജകൾ നടത്തുന്നത് . എല്ലാ വർഷവും ഈ കുടുംബം തങ്ങളുടെ വീട്ടിൽ ഗണേശ വിഗ്രഹം ഇതേ രീതിയിൽ പ്രതിഷ്ഠിക്കുകയും ആചാരപ്രകാരം നിമജ്ജനം ചെയ്യുകയും ചെയ്യുന്നു.
അലിഗഡ് പോലീസ് സ്റ്റേഷൻ എഡിഎ കോളനിയിൽ താമസിക്കുന്ന റൂബി ആസിഫ് ഖാന് പിന്തുണയുമായി ഭർത്താവ് ആസിഫ് ഖാനുമുണ്ട് റൂബി ആസിഫ് ഖാൻ മുസ്ലീങ്ങളുടെ എല്ലാ ആഘോഷങ്ങളും പോലെ ഹിന്ദുക്കളുടെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു. മുമ്പ് ഹിന്ദു ഉത്സവങ്ങൾ ആഘോഷിക്കുന്നതിന്റെ പേരിൽ മതമൗലികവാദികളായ മുസ്ലീങ്ങൾ റൂബിയെ ലക്ഷ്യം വച്ചിരുന്നു.
“ഞാൻ ഗണപതിയുടെ വിഗ്രഹം സ്ഥാപിച്ചു, കഴിഞ്ഞ തവണ ഞാൻ ഇത് അതേ രീതിയിൽ തന്നെ ചെയ്തു, ഇന്നും ഞാൻ അത് വളരെ ആഡംബരത്തോടെ ചെയ്തു, ഇത് അതേ രീതിയിൽ തന്നെ തുടരും. എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കൂ. നാമെല്ലാവരും ഒന്നാണ്. ഐക്യത്തിന്റെ ഒരു ഉദാഹരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ 10 വർഷമായി ഞാൻ ഹിന്ദു മതത്തിലെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു, പക്ഷേ, കഴിഞ്ഞ വർഷം മുതലാണ് ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് . ഇപ്പോൾ 2 വർഷമായി, അവർ ഫത്വ പുറപ്പെടുവിക്കുന്നു, എന്നെ ജീവനോടെ ചുട്ടുകൊല്ലാൻ പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു.പക്ഷെ ഞാൻ അവരെ പേടിക്കില്ല പേടിക്കാനുമില്ല. ആരെന്തു പറഞ്ഞാലും എനിക്കത് പ്രശ്നമല്ല.ഇങ്ങനെ ആഘോഷിക്കുന്നത് തുടരും. പൂർണ്ണമായ ആചാരങ്ങളോടെയുള്ള പൂജ നടത്തുകയും ചെയ്യും - റൂബിഖാൻ പറഞ്ഞു.
Comments