കൊച്ചി : കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഇഡി. പരിശോധനയിൽ പ്രതികൾ നടത്തിയ ബിനാമി രേഖകളുടെ തെളിവുകൾ ഇഡി സംഘത്തിന് ലഭിച്ചു. കേസിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാട് രേഖകളാണ് ഇഡി സംഘത്തിന് ലഭിച്ചത്.
ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബിനാമി രേഖകൾ കണ്ടെത്തിയത്. ഇന്നലെ മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണങ്ങളും പിടികൂടി.
ഒൻപത് കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഇഡി റെയിഡിൽ എസ്ടി ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും പിടിച്ചെടുത്തു. ഒളിവിലുള്ള അനിൽകുമാറിന്റെ വീട്ടിൽ നിന്ന് 15 കോടിയുടെ രേഖകൾ പിടിച്ചെടുത്തു. വ്യവസായി ദീപക് സത്യപാലിന്റെ കൊച്ചിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ 5 കോടി രൂപ വിലമതിക്കുന്ന സാമ്പത്തിക ഇടപാട് നടത്തിയതിന്റെ 19 രേഖകളും പിടിച്ചെടുത്തിരുന്നു.
Comments