ഭുവനേശ്വർ: ഒഡീഷയിലേക്കുള്ള രണ്ടാം വന്ദേ ഭാരതിന്റെ ട്രയൽ റൺ നാളെ. പുരിക്കും റൂർക്കേലയ്‌ക്കുമിടയിലാണ് ട്രയൽ റൺ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാളെ രാവിലെ അഞ്ച് മണിക്ക് പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടും. ഉച്ചയ്‌ക്ക് 12.45-ഓടെയാകും റൂർക്കേലയിൽ എത്തുക.
മടക്കയാത്ര ആരംഭിക്കുന്നത് ഉച്ചയ്‌ക്ക് 2.10-നാണ്. രാത്രി 9.40-ഓടെ സെമിഹൈസ്പീഡ് ട്രെയിൻ പുരിയിൽ എത്തിച്ചേരും. മണിക്കൂറിൽ 63.33 കിലോമീറ്റർ മുതൽ 65.15 കിലോമീറ്റർ വരെ വേഗതയിലാണ് വന്ദേഭാരത് സഞ്ചരിക്കുക.ഏകദേശം 505 കിലോമീറ്റർ ദൂരമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് താണ്ടുക. ഭുവനേശ്വർ, കട്ടക്ക്, ധേൻകനൽ, അംഗുൽ, കേരെജംഗ, സംബൽപൂർ, ജാർസുഗുഡ എന്നീ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തും.
ശനി ഒഴികെ മറ്റെല്ലാ ദിനങ്ങളിലും ട്രെയിനിന്റെ സേവനം ഉണ്ടാകും. ഭുവനേശ്വർ ഒഴികെയുള്ള എല്ലാ സ്റ്റോപ്പുകളിലും അഞ്ച് മിനിറ്റോളം ട്രെയിൻ നിർത്തിയിടും. മറ്റ് സ്‌റ്റേഷനുകളിൽ രണ്ട് മിനിറ്റാകും നിർത്തുക. പുരി-റൂർക്കേലയിൽ നിന്നും ഏഴ് മണിക്കൂർ 30 മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും. സെപ്റ്റംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും.
Comments