കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ഒരുകോടി രൂപയിലധികം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ഇരുവരിൽ നിന്നുമായി 2.32 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 1092 ഗ്രാം സ്വർണ്ണവും, ദുബായിൽ നിന്ന് കൊച്ചിയിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 1228 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. 2.32 കിലോ വരുന്ന സ്വർണത്തിന്റെ വില ഒരു കോടിയാണ്. ക്യാപ്സൂൾ രൂപത്തിലും, പേസ്റ്റ് രൂപത്തിലും ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും കസ്റ്റംസ് അറിയിച്ചു.
Comments