ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനുമായ എം.എസ് ബിട്ട. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ വെച്ചുപെറുപ്പിക്കില്ല. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച് നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും ബിട്ട പറഞ്ഞു.
‘ഇന്ത്യയെ തകർക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അതിനെ വെച്ചുപെറുപ്പിക്കില്ല. കനേഡിയൻ ഗവൺമെന്റ് ഇത്തരത്തിലുളള ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ സർക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് കോട്ടം തട്ടുന്ന പരിശ്രമങ്ങളെ സിഖ് സമൂഹം ഒന്നിച്ചുനിന്ന് പ്രതിരോധിക്കുമെന്നും ബിട്ട പ്രതികരിച്ചു.
ഇത്തരത്തിൽ ഇന്ത്യയുടെ വിഭജനത്തിനായി കാത്തിരിക്കുന്നവരോടാണ്, നിങ്ങൾ കണ്ട ഇന്ത്യയിൽ നിന്ന് ഒത്തിരി മുന്നിലാണ് ഇപ്പോഴത്തെ ഭാരതം.
ഭാരതത്തെ ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ മോശമായി ചിത്രീകരിക്കാനുളള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കില്ല. പാകിസ്താന്റെ അജണ്ടകളും ഇവിടെ വിലപോകില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമുദായവും ഗുരുദ്വാരകളും രാജ്യത്തിന്റെ അഖണ്ഡതക്കായി ഒരുമിച്ച് നിൽക്കണം. ഖലിസ്ഥാൻ ഭീകരതക്കെതിരെ പോരാടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖലിസ്ഥാന് വേണ്ടിയുള്ള ആഹ്വാനങ്ങൾ ഉയരുമ്പോൾ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗുരുദ്വാരകളിലെയും മുഴുവൻ അംഗങ്ങളുടെയും യോഗം ചേരണം. യോഗത്തിൽ രാജ്യത്തെ വിഭജിക്കാനുളള ശ്രമങ്ങളെ ഐകകണ്‌ഠേന പരാജയപ്പെടുത്തണം. ഒരു പ്രത്യേക ഖലിസ്ഥാനെ സിഖ് സമുദായം ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കൽ കൂടി യോഗത്തിൽ പരസ്യ പ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments