പാലക്കാട്:തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യരാജിനാണ് 25 കോടി രൂപയുടെ ഭാഗ്യം ലഭിച്ചത്. പാണ്ഡ്യരാജും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്.
സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരാണ് പാണ്ഡ്യരാജിനൊപ്പം ചേർന്ന് ടിക്കറ്റെടുത്തത്. തിരുപ്പൂർ പെരുമനല്ലൂർ സ്വദേശിയാണ് പാണ്ഡ്യരാജെങ്കിലും നിലവിൽ ചെന്നൈയിലാണ് ഉള്ളത്. 25 കോടിയ്ക്ക് അർഹമായ ടിഇ 230662 നമ്പർ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജൻസിയായിരുന്നു. ടി ഗുരുസ്വാമിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കട.