തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മക്കിയാറിലെ ജലനിരപ്പ് ഉയരുകയും കരകവിഞ്ഞ് ഒഴുകകയും ചെയ്തു. ശക്തമായ മഴയെ തുടർന്ന് വിതുര ആനപ്പാറ നാല് സെന്റ് കോളനിയിലെ ഒരു വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്. ബോണക്കാട്, പൊൻമുടി ഉൾവനത്തിലും ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.
തലസ്ഥാനത്തെ മലയോര മേഖലകളിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വാമനപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.