ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ വിവാഹ സാരിയിൽ യുവാവ് തൂങ്ങി മരിച്ചു. തമിഴ്നാട് റാണിപ്പേട്ട് സ്വദേശി ശരവണൻ (27) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ശരവണനും ചെങ്കൽപേട്ട് സ്വദേശിയായ ശ്വേത (21)യും തമ്മിലുള്ള വിവാഹം നടന്നത്.
ഇന്നലെ പുലർച്ചെ ഭാര്യ ശ്വേതയാണ് തൂങ്ങി മരിച്ച നിലയിൽ ശരവണനെ കണ്ടത്. തുടർന്ന് മുറിയിൽ നിന്ന് ഓടി പുറത്തിറങ്ങിയ ശ്വേത ബോധരഹിതയായി വീണു. ശ്വേതയുടെ നിലവിളി കേട്ട് മാതാപിതാക്കൾ മുറിക്കുള്ളിൽ നോക്കിയപ്പോഴാണ് ശരവണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ശരവണനും ശ്വേതയും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. സംഭവമറഞ്ഞ് ചെങ്കൽപേട്ട് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.