തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് എണ്ണിത്തിട്ടപ്പെടുത്തി. കഴിഞ്ഞമാസം 6.47 കോടി രൂപയാണ് ലഭിച്ചത്. കൂടാതെ 3.346 കിലോ 100 മില്ലിഗ്രാം സ്വർണവും 21.530 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ കിഴക്കേനട ശാഖയാണ് ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള ചുമതല നിർവഹിച്ചത്. സ്ഥിരം ഭണ്ഡാരത്തിൽ നിന്നും ഉള്ള വരവ് കൂടാതെ 1.98 ലക്ഷം രൂപ ഇ-ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു.