കാസർകോട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാണിച്ച വിവിധഭാഷ തൊഴിലാളി പിടിയിൽ. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിലാണ് കർണാടക സ്വദേശിയുടെ പരാക്രമം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശം വഴിയാണ് പ്രതി വീടിനുള്ളിൽ പ്രവേശിച്ചത്.
പ്രതി വീടിനുള്ളിൽ കയറുന്ന സമയത്ത് ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയും അടുക്കളയിൽ ഉണ്ടായിരുന്നു. വീട്ടിൽ അതിക്രമിച്ചുകറിയ പ്രതി കത്തികാണിച്ച് ഭയപ്പെടുത്തിയതോടെ വീട്ടിലുണ്ടായിരുന്നവർ മുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവിരമറിയിച്ചു.
പോലീസ് എത്തിയതോടെ പ്രതി ശുചിമുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പ്രതിവീട്ടിനുള്ളിൽ അതിക്രമിച്ചു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പോലീസ് വ്യക്തമാക്കി.