എറണാകുളം: കേരള അഗ്രികൾച്ചർ ഫാമിന്റെ വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിച്ച് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. പത്തനംതിട്ട പുന്നവേലി സ്വദേശി വിപി ജെയിംസാണ് അറസ്റ്റിലായത്. തിരുവല്ല പോലീസാണ് ഇയാളെ പിടികൂടിയത്. അഗ്രികൾച്ചർ ഫാമിന്റെ ജീവനക്കാരൻ ആണെന്ന വ്യാജേന കാർഷിക വിളകളുടെ വിത്തുകൾ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
വേളൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരനിൽ നിന്നും 6,73,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. കോട്ടയത്തുള്ള ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന തുക ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.