ന്യൂഡല്‍ഹി : ഇന്ത്യ കാനഡ ബന്ധത്തിൽ വിള്ളൽ വീണതിനു പിന്നാലെ കനേഡിയന്‍ കമ്പനിയുടെ ഓഹരി വാങ്ങുന്നത് മരവിപ്പിച്ച് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനി . ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ജെഎസ്ഡബ്ല്യു കമ്പനിയാണ് കാനഡയിലെ സ്റ്റീല്‍ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടി മെല്ലെയാക്കിയത്. .
ജെഎസ്ഡബ്ല്യു സ്റ്റീലും ടെക്കും തമ്മിലുള്ള ഓഹരി വില്‍പ്പനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം കുറയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും എന്നാണ് ടെക്ക് റിസോഴ്സ് ഇപ്പോൾ പറയുന്നത് . ‘ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഞങ്ങൾ മൂല്യനിർണ്ണയത്തിനുള്ള പേപ്പർ വർക്ക് ചെയ്യുന്നു, ബാങ്കുകളുമായി സംസാരിക്കുന്നു, ഇത് ഇപ്പോഴും നടക്കുന്നു ‘ – ടെക്ക് റിസോഴ്സ് പറയുന്നു.
ഇതിനു പിന്നാലെ ടെക്കിന്റെ ഓഹരി വില 4.4 ശതമാനം ഇടിഞ്ഞു.ടെക്കിന്റെ കൽക്കരി ബിസിനസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് JSW സ്റ്റീൽ.