തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരതിന്റെ സമയക്രമങ്ങൾ പുറത്ത് വിട്ടു. കാസർകോട് നിന്ന് ആരംഭിക്കുന്ന രണ്ടാം വന്ദേഭാരതിന് ആകെ പത്ത് ഇടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവ്വീസ് നടത്തുന്നത്. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ മാർഗ്ഗം ഫ്ളാഗ് ഓഫ് ചെയ്യും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന വന്ദേഭാരതിന് തിങ്കളാഴ്ച കാസർകോട്ടേയ്ക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല.
കാസർകോട് നിന്ന് പുറപ്പെട്ട് കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കാസർകോട് – രാവിലെ 7.00 മണി, കണ്ണൂർ – 8.03/8.05, കോഴിക്കോട് – 9.03/9.05, ഷൊർണൂർ – 10.03/10.05, തൃശൂർ – 10.38/10.40, എറണാകുളം – 11.45/11.48, ആലപ്പുഴ – ഉച്ചയ്ക്ക് 12.38/12.40 മണി, കൊല്ലം – 1.55/1.57, തിരുവനന്തപുരം – 3.05 എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് ട്രെയിൻ പുറപ്പെടും. കൊല്ലം – 4.53/4.55, ആലപ്പുഴ – 5.55/5.57, എറണാകുളം – 6.35/6.38, തൃശൂർ – 7.40/7.42, ഷൊർണൂർ – 8.15/8.17, കോഴിക്കോട് – 9.16/9.18, കണ്ണൂർ – 10.16/10.18, കാസർകോട് – 11.55 എന്നിങ്ങനെയാണ് സമയക്രമം.