കൊല്ലം: നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടൂ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം സ്കൂളിന് പുറത്തുവെച്ച് കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർത്ഥിയെ കല്ലമ്പലം ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിന് പുറത്ത് വെച്ചായിരുന്നു സംഭവമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ സ്കൂളിന് ഉള്ളിൽ വെച്ചുണ്ടായ വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. പ്ലസ്ടൂ വിദ്യാർത്ഥികൾ പ്ലസ് വണ്ണിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതാണ് സംഭവങ്ങളുടെ തുടക്കം.