കോഴിക്കോട്: അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ മോഷണശ്രമം. കൊയിലാണ്ടി അരിക്കുളം സ്വദേശികളായ അദ്ധ്യാപക ദമ്പതികളുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈലിലേക്ക് സന്ദേശം ലഭിക്കുകയും തുടർന്ന് സെക്യൂരിറ്റി അലാറത്തിന്റെ ഒച്ച കേട്ട് കള്ളൻമാർ പിൻവാങ്ങുകയായിരുന്നു.
ഇത് നാലാം തവണയാണ് ഇവരുടെ വീട്ടിൽ മോഷണത്തിനുള്ള ശ്രമം നടക്കുന്നത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു