കൊല്ലം: കോളേജ് ടൂർ ബസിൽ ഗോവയിൽ നിന്നും മദ്യം കടത്തിയതിന് പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് എടുത്ത് എക്സൈസ്. 50 കുപ്പി മദ്യമാണ് കോളേജ് ടൂർ ബസിൽ നിന്നും എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പാളിനും ബസ് ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പ്രിൻസിപ്പാളിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. കോളേജിൽ നിന്നുമുള്ള ഗോവയിലേക്കുള്ള ടൂറിനിടെയാണ് മദ്യം വാങ്ങിയത്. ഇവിടെ നിന്നും മദ്യം കടത്താൻ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ശ്രമിക്കുകയായിരുന്നു. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ടൂറിലുണ്ടായിരുന്നത്.