കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരം എട്ടാം വളവിന് മുകളിലായി തകരപ്പാടിയ്ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ.
മണ്ണും കല്ലും റോഡിലേക്ക് പതിക്കാത്തതിനാൽ ഗതാഗത തടസം ഉണ്ടായില്ല. എന്നാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യത നിലനിൽക്കുകയാണ്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്ത് എൻആർഡിഎഫ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ കല്ലും മണ്ണും നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.