കണ്ണൂർ: പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കണ്ണൂർ മൊകേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവമറിഞ്ഞ് കുടുംബം ചൈൽഡ് ലൈനിൽ പരാതി നൽകുകയും തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ പാനൂരിലെ വ്യാപാര സ്ഥാപനത്തിൽ വെച്ചും സുഹൃത്തിന്റെ വീട്ടിൽ വെച്ചും പല തവണ ക്രൂരമായി ലൈംഗീക അതിക്രമത്തിനിരയാക്കിയതായി കുട്ടി ഫറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കുട്ടികൾക്കെതിരായ ലൈംഗീകാത്രിക്രമ കേസുകളിൽ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച് ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വന്നിരുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങൾ ഉണ്ട്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വസ്തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.