ലാഹോർ : ക്രൂരപീഡനത്തിനിരയാക്കിയ പിതാവിനെ വെടിവച്ചു കൊന്ന് 14 കാരി . പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോർ നഗരത്തിലെ ഗുജ്ജർപുര മേഖലയിലാണ് സംഭവം 14 വയസ്സുള്ള പെൺകുട്ടി മൂന്ന് മാസത്തിലേറെയായി ക്രൂരപീഡനത്തിനിരയാകുകയായിരുന്നു .
ശനിയാഴ്ച രാവിലെ ആറ് മണിയോടെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മകൾ പിതാവ് ബിലാൽ ഖാന്റെ തലയ്ക്ക് നേരെ വെടിയുതിർത്തത്. തയ്യൽക്കാരനായ ബിലാൽ ഖാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസർ സൊഹൈൽ കാസ്മി പറഞ്ഞു. പീഡനം മടുത്തെന്നും ഒടുവിൽ ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
താൻ നരകത്തിലൂടെയാണ് പോകുന്നതെന്നും ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലാൻ തീരുമാനിച്ചെന്നും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ഭയാനകമായ വിവരങ്ങൾ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം മൂടിവെക്കാൻ ശ്രമിച്ച കുടുംബം ആദ്യം വിവരം പോലീസിൽ അറിയിച്ചില്ല . ശനിയാഴ്ച ഉച്ചയോടെ അയൽവാസിയാണ് പോലീസിനെ വിവരമറിയിച്ചത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി പ്രതിയേയും അമ്മയേയും സഹോദരനേയും അറസ്റ്റ് ചെയ്തു.