ഭുവനേശ്വർ: ഒഡീഷയിൽ പ്രധാനമന്ത്രി ഇന്ന് ഫ്ളാഗോഫ് ചെയ്ത പുതിയ വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിൽ നിന്ന് അംഗുലിലേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം യാത്ര നടത്തിയത്. ഒരു കൂട്ടം വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു മന്ത്രിയുടെ യാത്ര. കുട്ടികൾക്കൊപ്പം സംസാരിച്ചും തമാശ പറഞ്ഞുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പുതിയ വന്ദേഭാരത് അനുഭവത്തെ കുറിച്ച് ധർമേന്ദ്ര പ്രധാന്റെ വാക്കുകൾ ഇങ്ങനെ..
‘ ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുരോഗമനത്തിലേയ്ക്കുള്ള വഴിയും വേഗവും. പ്രധാനമന്ത്രിയുടെ വലിയൊരു ആഗ്രഹ സാക്ഷാത്കാരം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞാൻ ഇന്ന് വളരെ സന്തോഷവാനാണ്, പുതിയ വന്ദേഭാരത് കടന്നു പോകുന്നത് എന്റെ ഗ്രാമമായ പ്രധാൻ വഴിയാണ്. ഇത് ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനത്തെ വിവിധ വ്യാവസായിക നഗരങ്ങളുമായി ബന്ധിപ്പിക്കുകയും ഒഡീഷയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ജനങ്ങൾക്ക് പുത്തൻ ഗതാഗത സൗകര്യം ഒരുക്കും, ഒപ്പം പുതിയ വന്ദേഭാരത് ട്രെയിൻ സാധാരണക്കാർക്കായി സമർപ്പിക്കുന്നു’. എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.