തൃശൂർ: വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂരിൽ നിന്നും വന്ദേഭാരത് യാത്ര നടത്തി ഒരു കൂട്ടം വനിതകൾ. പ്രധാനമന്ത്രി കേരളത്തിന് സമർപ്പിച്ച പുതിയ വന്ദേഭാരതിലായിരുന്നു വിവിധ സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഒരു കൂട്ടം വനിതകൾ യാത്ര തിരിച്ചത്. രണ്ടാം വന്ദേഭാരത് ട്രെയിനിലെ യാത്ര ആഘോഷമാക്കി വനിതകൾ. പ്രധാനമന്ത്രി ഫ്ളാഗോഫ് ചെയ്ത ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച ട്രെയിനിൽ തൃശൂർ മുതൽ എറണാകുളം വരെയാണ് വനിതകൾ യാത്ര ചെയ്തത്.
കഴിഞ്ഞ ദിവസമാണ് എതിരില്ലാതെ വനിത സംവരണ ബില്ല് പ്രധാനമന്ത്രി ഇരു സഭകളിലും പാസാക്കിയ്ത്. പിന്നാലെ നിരവധിപേർ അദ്ദേഹത്തിന് ഐക്യദാർഢ്യം അറിയിച്ച് എത്തിയിരുന്നു. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ബിൽ യാഥാർത്ഥ്യമാക്കിയതിൽ സ്ത്രീകൾ പ്രധാനമന്ത്രിക്കും സർക്കാരിനും നന്ദിയും സ്നേഹവും അറിയിക്കുകയാണ്.