ന്യൂയോർക്ക്: യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് നിരവധി രാജ്യങ്ങളാണ് മുന്നോട്ട് വരുന്നത്. ഓസ്‌ട്രേലിയ അമേരിക്ക തുടങ്ങിയ ലോക ശക്തികൾക്ക് പിന്നാലെ ഗ്ലോബൽ സൗത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും ഇന്ത്യൻ സാന്നിധ്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു.
ഇന്ത്യയുടെ വികസനത്തിലുള്ള കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണ്. യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം. ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വൻ മുന്നേറ്റമുണ്ടാക്കാനായി. ദുർഘട സമയത്ത് ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചു. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്‌സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് രക്ഷാ സമിതിയിൽ ഇന്ത്യയെ പിന്തുണച്ച് കാരണങ്ങൾ വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. അതേസമയം വിദേശകാര്യ മന്ത്രിയുടെ അഭിസംബോധനയിൽ കാനഡ വിഷയത്തിൽ പ്രതികരണം ഉറ്റുനോക്കപ്പെടുന്നുണ്ട്.