ന്യൂയോർക്ക്: ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായാലും അദ്ഭുതപ്പെടാനില്ലെന്ന് മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്. ഇതിനായി ഇന്ത്യയെ സഹായിക്കുന്നത് പൊതുമേഖലയിൽ കൊണ്ടുവന്ന സ്വതന്ത്ര വിപണിയും ഉർജ്ജ സ്വയം പര്യാപ്തതയും വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വികസന പരിഷ്‌കരണവുമാണെന്നും സമ്മേഴ്‌സ് കൂട്ടിച്ചേർത്തു.
‘ആഗോളതലത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗം അതിവേഗമാണ് വളരുന്നത്. ഇത്തരത്തിൽ ശക്തമായ സമ്പദ് വ്യവസ്ഥ 8 ശതമാനം വളർച്ചയിലെത്തുന്നതിൽ അദ്ഭുതപ്പെടണ്ട കാര്യമില്ല. 2023-24 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനമായി ഉയർന്നു. ആഗസ്ത് 31 ന് പുറത്തിറക്കിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ 13.1 ശതമാനം വളർച്ചയും 6.1 ശതമാനം വളർച്ചയ്‌ക്കുമാണ് ഇതേ കാലയളവിൽ ഇന്ത്യ സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 11.9 ശതമാനം ജിവിഎ വളർച്ചയിൽ നിന്ന് ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യ 7.8 ശതമാനം മൊത്തമൂല്യവർദ്ധന (ജിവിഎ) രേഖപ്പെടുത്തി. വളർച്ചയ്‌ക്ക് ഒരു പ്രധാന തടസ്സമായി കണ്ടത് ദീർഘകാലത്തേക്ക് ഉയർന്നുനിന്ന് പലിശനിരക്കായിരുന്നു. എന്നാൽ, പണപ്പെരുപ്പം നിയന്ത്രിച്ചതോടെ ഇതിനെ മറിക്കടക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു’ -ലാറി സമ്മേഴ്സ് പറഞ്ഞു