കണ്ണൂർ: യുവതിയുടെ സ്വർണവും പണവും കവർന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പ്ലാസാ ജംഗ്ഷനിൽ ഉള്ള ഹോട്ടലിൽ വച്ച് സ്ത്രീയുടെ പരിചയക്കാരനായ മാതമംഗലം സ്വദേശി ബിജു ആന്റണിയാണ് സ്വർണവും പണവും മൊബൈൽ ഫോണും രേഖകളും അടങ്ങിയ ബാഗുമെടുത്ത് കടന്നുകളഞ്ഞത്. സെപ്റ്റംബർ 24-നാണ് കേസിന് ആസ്പദമായ സംഭവം.
രണ്ടുമാസം മുമ്പ് പത്രത്തിൽ വിവാഹ പരസ്യം കണ്ട് വിളിച്ചാണ് യുവതി ഇയാളുമായി പരിചയപെടുന്നത്. പിന്നീട് സ്ത്രീയെ പാലക്കാട് നിന്നും കണ്ണൂരിലെത്തിച്ചാണ് ബാഗ് കവർന്നത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.