തൃശൂർ: കരവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുൻ അക്കൗണ്ടന്റ് സി കെ ജിൽസിനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. ജിൽസ്, മാനേജർ ബിജു കരീം എന്നിവർ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. നേരത്തെ ക്രൈം ബ്രാഞ്ചും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശൻ, പി പി കിരൺ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് കൂട്ടുനിന്ന് കൈക്കൂലിയിനത്തിലും പണമുണ്ടാക്കിയത് ബിജു കരീമും ജില്സുമാണെന്ന് കണ്ടെത്തിയിരുന്നു.
കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന എ സി മൊയ്തീൻ എംഎൽഎയുടെ അടുത്ത സുഹൃത്താണ് പി ആർ അരവിന്ദാക്ഷൻ. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. കൂടാതെ എ.സി.മൊയ്തീന്റെ വിശ്വസ്തനും കൂടെയാണ്.