ജനീവ: പാകിസ്താനിലെ ന്യൂനപക്ഷപീഢനത്തിനെതിരെ പ്രതിഷേധവുമായി വേൾഡ് സിന്ധി കോൺഗ്രസ്. ജനീവയിലെ യുഎൻ ആസ്ഥാനത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 54-ാമത് സമ്മേളനത്തിനിടെയാണ് പ്രകടനം. ബലൂച്, പഷ്തൂൺ, കാശ്മീരി പ്രവർത്തകർ എന്നിവരും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.
ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാകിസ്താനിൽ ലക്ഷ്യവെക്കുന്നുവെന്നും രാജ്യം തകർന്നു എന്നും മേഖലയിൽ മനുഷ്യാവകാശ സ്ഥിതി വഷളായാണെന്നും വേൾഡ് സിന്ധി കോൺഗ്രസ് സെക്രട്ടറി ജനറൽ ലഖു ലുഹാന പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ പ്രശ്‌നം ഉയർത്തിക്കാട്ടി ബലൂച് പ്രദേശവാസികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പാകിസ്താനിൽ സിന്ധ് ജനങ്ങളെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഹിന്ദു പെൺകുട്ടികളെ ബലമായി തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നു. സാമ്പത്തികമായി രാജ്യം തകർന്നു. മനുഷ്യാവകാശ സ്ഥിതി വഷളായെന്നും ലഖു ലുഹാന പറഞ്ഞു.
പാകിസ്ഥാൻ സർക്കാരാണ് ഇവരെ പിന്തുണയ്്ക്കുന്നത്. അവർ ആളുകളെ തട്ടിക്കൊണ്ടുപോകുന്നു. ഈ സംഘങ്ങൾ സമൂഹമാദ്ധ്യമത്തിൽ സൈന്യത്തിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നു. പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും പോഷകാഹാരക്കുറവിന്റെയും ദാരിദ്ര്യത്തിന്റെയും സാഹചര്യങ്ങൾക്കിടയിലാണ് പ്രദേശവാസികളെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ പാക്കിസ്ഥാന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സമൂഹം സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.