ന്യൂഡൽഹി: നികുതിക്കെണിയിൽ വീണ് ഓൺലൈൻ ആപ്പുകൾ. രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്കാണ് കുരുക്ക് വീഴുന്നത്. നികുതിയെടുക്കാത്ത ലോൺ ആപ്പുകൾക്കാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഒരുലക്ഷം കോടിയിലേറെ രൂപയാാണ് നികുതിയിനത്തിൽ കമ്പനികൾ നൽകാനുള്ളത്. ആദ്യഘട്ടത്തിൽ പത്തോളം ആപ്പുകൾക്കാണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഡ്രീം ഇലവൻ ആപ്പ് മാത്രം നൽകേണ്ടത് 18,000 കോടി രൂപയാണ്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് രാജ്യത്ത് എട്ട് ശതമാനമാണ് നികുതി നൽകേണ്ടത്. എന്നാൽ ഇത് പ്രായോഗികമല്ല എന്നാണ് കമ്പനികളുടെ വാദം. ഇതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് കേന്ദ്രം നീങ്ങുന്നത്.