കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൂവ്വത്തൂർ സ്വദേശി സരസന്റെ മകൻ കാർത്തിക്കാണ് മരിച്ചത്.കോഴിക്കോട് കക്കോടി പുഴയിൽ കൂട്ടുക്കാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.