ഒട്ടാവ : ഉടൻ കാനഡ വിട്ടു പോകണമെന്ന ഖലിസ്ഥാനികളുടെ ഭീഷണികൾക്ക് മുന്നിൽ തോറ്റു കൊടുക്കാതെ കാനഡയിലെ ഇന്ത്യൻ സമൂഹം . പ്രൗഢഗംഭീരമായാണ് കാനഡയിലെ ഹിന്ദു വിശ്വാസികൾ ഇത്തവണ ഗണേശോത്സവം ആഘോഷിച്ചത് .
16 അടി ഉയരമുള്ള ഗണേശപ്രതിമയാണ് പന്തലിൽ സ്ഥാപിച്ചത് . വിശാലമായ മൈതാനത്ത് നടന്ന പരിപാടിയിലേക്ക് വൻ ജനാവലി ഒഴുകിയെത്തി . നിരവധി ഭക്തരാണ് മഹാഗണപതിയുടെ അനുഗ്രഹം തേടിയെത്തിയത് . ഈ മൈതാനത്ത് വിവിധ ഭക്ഷണശാലകളും സ്ഥാപിച്ചിട്ടുണ്ട്. പല ഭക്ഷണശാലകളിലും സിഖ് സമുദായത്തിൽ നിന്നുള്ള ആളുകളുമുണ്ടായിരുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ഖലിസ്ഥാനി വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു പരസ്യമായി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയത്. ‘കാനഡ വിടൂ, ഹിന്ദുക്കളേ, ഇന്ത്യയിലേക്ക് പോകൂ’ എന്ന തലക്കെട്ടിലാണ് വീഡിയോ. ‘ഇന്തോ-കനേഡിയന്‍ ഹിന്ദുക്കളേ, കാനഡയോടും കനേഡിയന്‍ ഭരണഘടനയോടുമുള്ള നിങ്ങളുടെ കൂറ് നിങ്ങള്‍ വ്യക്തമാക്കി. നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇന്ത്യയാണ്.കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ.’, എന്നാണ് പന്നു വീഡിയോയിൽ പറയുന്നത് .