എറണാകുളം: വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം അഴിച്ചുവിട്ട് നാലംഗ സംഘം. വിവരാവകാശ പ്രവർത്തകനായ കെ ടി ചെഷയറിനെയാണ് സംഘം ആക്രമിച്ചത്. തൃപ്പൂണിത്തുറ കണിയാമ്പുഴ പാലത്തിന് സമീപമാണ്് ആക്രമണം നടന്നത്.
നാലംഗ സംഘമെത്തി ചെഷയറിന്റെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലും കൈയും ഒടിഞ്ഞ അവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.