കാസർകോട്: തൃക്കരിപ്പൂരിൽ ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ രജീഷ് (36) അറസ്റ്റിൽ. ഇരുവരും തമ്മിൽ സ്വത്തിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് രാജേഷ് പിടിച്ച് തള്ളിയപ്പോൾ തലയിടിച്ച് വീണ്് ബാലകൃഷ്ണൻ മരിക്കുകയായിരുന്നു. വീഴ്ചയിൽ തലയിൽ ഉണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ചെന്തേര പോലീസ് പറഞ്ഞു.