തൃശ്ശൂർ: കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം വഞ്ചിപ്പുരയ്ക്ക് സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. പള്ളിത്താനം സ്വദേശികളായ അബ്ദുൾ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് സംഘം സഞ്ചരിച്ച കാർ ആപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്. കയ്പമംഗലം പോലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു.