അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് . പൂജാദ്രവ്യങ്ങളുമായി സോമനാഥ ക്ഷേത്രത്തിലെത്തിയ ഐഎസ് ആർ ഒ മേധാവിയുടെ ചിത്രങ്ങളും പുറത്തു വന്നു . ക്ഷേത്രത്തിൽ അഭിഷേകം അടക്കമുള്ള പൂജകളിലും അദ്ദേഹം പങ്കെടുത്തു .
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിന് ശേഷം സോമനാഥ് തിരുപ്പതി ബാലാജി ഉൾപ്പെടെയുള്ള വിവിധ പുണ്യ തീർത്ഥാടന കേന്ദ്രങ്ങൾ ദർശിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ഇന്ന് അദ്ദേഹം ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുജറാത്തിലെ സോമനാഥിൽ എത്തിയത്.
ഐഎസ്ആർഒ ചന്ദ്രയാൻ മിഷന്റെ വിജയത്തിനും സൂര്യ മിഷന്റെ (ആദിത്യ എൽ-1) വിക്ഷേപണത്തിനും ശേഷം ഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ യോഗത്തെ അഭിസംബോധന ചെയ്ത് സോമനാഥ് പറഞ്ഞിരുന്നു.