ഇസ്ലാമാബാദ് : ഹിന്ദുത്വം ഒരു രോഗമാണെന്ന പ്രസ്താവനയുമായി പാകിസ്താന്റെ ആക്ടിംഗ് പ്രധാനമന്ത്രി അൻവറുൾ ഹഖ് കാക്കർ . ലണ്ടനിൽ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലാണ് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ചപ്പോൾ കാക്കർ പ്രകോപിതനായത് . 1947 മുതൽ ഇന്ത്യയെയും ഹിന്ദുമതത്തെയും കാർന്നുതിന്നുന്ന പാകിസ്താൻ ഭരണാധികാരികൾ തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിച്ചപ്പോൾ മറുവശത്ത് അയൽരാജ്യമായ ഇന്ത്യ ചന്ദ്രനിൽ എത്തി ലോകത്തിലെ ഏറ്റവും ആദരവ് നേടുന്നു. അതിനു പിന്നാലെയാണ് ഹിന്ദുത്വത്തെ അവഹേളിക്കുന്ന പ്രസ്താവന .
‘ഹിന്ദുത്വ ഒരു രോഗമാണ്, അത് പ്രാദേശിക അതിരുകൾക്കപ്പുറത്തേക്ക് പോകുന്നു. ലോകജനങ്ങളേ, നിങ്ങളുടെ കണ്ണുകൾ തുറക്കൂ. ന്യൂനപക്ഷങ്ങളെ തികച്ചും കഴിവുകെട്ടവരാക്കുക എന്നതാണ് ഹിന്ദുത്വയുടെ ചിന്ത. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുന്നതും പശു സംരക്ഷകരെ നയിക്കുന്നതും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ജൈനന്മാരെയും മറ്റുള്ളവരെയും ലക്ഷ്യം വയ്‌ക്കുന്നത് പോലെയുള്ള സ്വേച്ഛാധിപത്യ ചിന്തയാണ് ഹിന്ദുത്വ .‘ എന്നാണ് കാക്കറിന്റെ പ്രസ്താവന .
സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുന്നു എന്ന വസ്തുത പറയാതെയാണ് ഇന്ത്യയെ വിമർശിക്കാൻ കാക്കാൻ മുന്നോട്ട് വന്നത് . 1947 മുതൽ ഹിന്ദുക്കളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും എണ്ണം പാകിസ്താനിൽ പാർശ്വവൽക്കരിക്കപ്പെട്ടു. കാക്കറിന്റെ ലണ്ടനിലെ പ്രസ്താവന പുറത്ത് വന്നതിനു പിന്നാലെ പഴയ ഹിന്ദുത്വ വിരുദ്ധ ട്വീറ്റുകളും പുറത്ത് വന്നിട്ടുണ്ട് .
ഇതിൽ എല്ലാ ഹിന്ദുക്കളും ഇസ്ലാം മതത്തിലേക്ക് ആകർഷിക്കപ്പെടുന്നത് കാണാൻ മുസ്ലീങ്ങൾ ഒരു സഹസ്രാബ്ദത്തോളം കാത്തിരിക്കാൻ തയ്യാറാണെന്നാണ് കാക്കർ പറയുന്നത് .