ധാക്ക : ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് കാനഡയിലെ ബംഗ്ലാദേശികൾ . ഷെയ്ഖ് മുജീബിന്റെ മകളും , ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന തന്റെ പിതാവിന്റെ ഘാതകരെ വിട്ടുനൽകണമെന്ന് പല തവണ ജസ്റ്റിൻ ട്രൂഡോയോട് അഭ്യർത്ഥിച്ചെങ്കിലു വിട്ടു നൽകിയില്ലെന്നും അവർ പറയുന്നു .
“സംശയിക്കപ്പെടുന്ന ഒരു കുറ്റവാളിയെയും വിദേശത്ത് സാധ്യമായ വധശിക്ഷ നേരിടാൻ കാനഡ പുറത്താക്കില്ല.”എന്ന ബംഗ്ലാദേശിലെ കനേഡിയൻ ഹൈക്കമ്മീഷണർ ഹീതർ ക്രൂഡന്റെ പ്രസ്താവനയാണ് കാനഡ കൊലയാളിയുടെ സുരക്ഷിതകേന്ദ്രമാണെന്നതിന് തെളിവായി ബംഗ്ലാദേശികൾ കാട്ടിത്തരുന്നത് . ഖലിസ്ഥാനി ഭീകരരുമായുള്ള വിഷയത്തിൽ ഇന്ത്യ എടുക്കുന്നത് ഉറച്ച തീരുമാനങ്ങളാണെന്നും , അപക്വമായ തീരുമാനങ്ങൾ എടുക്കുന്ന രാജ്യമല്ല ഇന്ത്യയെന്ന് വിശ്വാസമുണ്ടെന്നും അവർ പറയുന്നു.
കാനഡയിലെ ബംഗ്ലാദേശി പ്രവാസികൾക്കായുള്ള ആദ്യ 24/7 NRB ടെലിവിഷന്റെ സ്ഥാപകനും സിഇഒയുമായ ഷാഹിദുൽ ഇസ്ലാമും , അദ്ദേഹത്തിന്റെ സ്ഥാപനവും ഷെയ്ഖ് മുജീബിന്റെ കൊലയാളികളെ ബംഗ്ലാദേശിന് വിട്ടു കിട്ടാനായി ധാരാളം ശ്രമങ്ങൾ നടത്തുന്നുണ്ട്.
പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായല്ലാതെ ഷെയ്ഖ് മുജീബിന്റെ ഘാതകൻ നൂർ ചൗധരി അപൂർവ്വമായി തന്റെ അപ്പാർട്ട്മെന്റിന് പുറത്തേക്ക് പോകാറുണ്ടെന്ന് ബംഗ്ലാദേശികൾ പറയുന്നു . മുജീബിനെ കൊലപ്പെടുത്തിയതിന് നൂർ ചൗധരിയെ അപലപിക്കുകയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് കോപാകുലരായ ബംഗ്ലാദേശ് പൗരന്മാരെ നൂർ ചൗധരി ഒരിക്കൽ ആക്രമിക്കുകയും ചെയ്തിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; ശ്രീരാമനോട് പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്ക്ക് വധഭീഷണി