ധാക്ക: ബംഗ്ലാദേശിൽ സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്. ബംഗ്ലാദേശിലെ മിർപൂരിലാണ് സംഭവം. അമ്പയറിന്റെ തീരുനമാനത്തെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പരസ്പരമുള്ള ആക്രമണത്തിൽ ആറ് താരങ്ങൾ ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
നിർമ്മാതാവ് മുസ്തഫ കമാൽ റാസ്, ദിപാങ്കർ ഡിപ്പോൻ എന്നിവർ നേതൃത്വം നൽകിയ ടീമുകൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. വാക്കുതർക്കം കയ്യാങ്കളിയായും ശേഷം ബാറ്റുകൾ കൊണ്ടുള്ള ആക്രമണമായും പരിണമിക്കുകയായിരുന്നു. ഇതിനിടെ മുസ്തഫ കമാൽ റാസും നടൻ ഷരിഫുൾ റാസും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് നടി രാജ് റിപ രംഗത്തുവന്നത് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്നുള്ളത് പത്ര സമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ സിനിമാ താരങ്ങളെയും വ്യവസായികളെയും ഉൾപ്പെടുത്തിയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് സംഘടിപ്പിച്ചത്. നാല് ടീമുകളാണ് പങ്കെടുത്തത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനായി പുറപ്പെട്ട ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന് ആവേശം പകരുക എന്നതായിരുന്നു ടൂർണമെന്റിന്റെ ലക്ഷ്യം.
Celebrity Cricket League has turned into WWE Royal Rumble. 😂
– 6 people got injured
– Tournament got cancelled before semis30+ year old male & female adults fighting over boundary & out decision in a ‘friendly’ tournament. 🤣 pic.twitter.com/FOAxEI00rz
— Saif Ahmed 🇧🇩 (@saifahmed75) September 30, 2023