ആലപ്പുഴ: വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന. ആലപ്പുഴ ഹരിപ്പാട് നിന്നാണ് വൻ തോതിൽ വ്യാജ മദ്യം പിടികൂടിയത്. സംഭവത്തിൽ ഒരാൾ എക്സൈസിന്റെ പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്നും അര ലിറ്ററിന്റെ ആയിരം കുപ്പി വ്യാജ മദ്യമാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയുടെ വീട്ടിൽ തന്നെയാണ് മദ്യം നിർമ്മിച്ചത്.
ഇയാളുടെ വീട്ടിൽ ഒരു ബോട്ട്ലിംഗ് യൂണിറ്റടക്കം സജ്ജീകരിച്ചിരുന്നു. കൂടാതെ കുപ്പിയിൽ പതിപ്പിക്കാനായി വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്രകൾ എന്നിവയും എക്സൈസ് പിടികൂടി. ആലപ്പുഴ എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പ്രതി നിർമ്മിച്ചിരുന്നത്.