ന്യൂഡൽഹി : ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കണമെന്ന് സമാജ്വാദി പാർട്ടി എംപി എസ് ടി ഹസൻ . ശരീഅത്ത് നിയമം നടപ്പാക്കിയതിനാൽ സൗദിയിൽ സ്ത്രീകൾക്കെതിരെ ഒരു കുറ്റകൃത്യം പോലും ഉണ്ടായിട്ടില്ല . ഇത് ബലാത്സംഗം പോലുള്ള സംഭവങ്ങൾ പൂർണമായും അവസാനിപ്പിക്കുമെന്നുമാണ് ഹസ്സന്റെ വാദം.
പോൺ സൈറ്റുകൾ നിരോധിച്ചാൽ പീഡനങ്ങളും നടക്കില്ല . അശ്ലീലം പ്രചരിപ്പിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുട്ട് . എന്നാൽ ഇപ്പോൾ നാല് ആൺകുട്ടികൾ വയലിൽ കൂട്ടമായി ഇരുന്നു അശ്ലീലം കാണുകയും ഏതെങ്കിലും പെൺകുട്ടി കടന്നുപോകുകയാണെങ്കിൽ അവരെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നുണ്ട്.
ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അശ്ലീലവും വൃത്തികെട്ടതുമായ സിനിമകൾ കാണുമ്പോൾ അവരുടെ ശരീരത്തിനുള്ളിൽ ഒരു പ്രത്യേക തരം ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അവരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, അവർ ക്രിമിനൽ സംഭവങ്ങൾ ചെയ്യുന്നു. അതുകൊണ്ട് രാജ്യത്ത് പോൺ സൈറ്റുകൾ നിരോധിക്കണം.
ബലാത്സംഗ സംഭവങ്ങൾ തടയാൻ ശരീഅത്ത് നിയമമാണ് വേണ്ടത്. ശരീഅത്ത് പ്രകാരമുള്ള ശിക്ഷ നൽകുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് ഇത്തരം സംഭവങ്ങൾ തടയുമെന്നും ഹസൻ പറഞ്ഞു.
സൗദി അറേബ്യയിൽ ബലാത്സംഗം, മോഷണം, കൊലപാതകം എന്നിവ ഉണ്ടാകാത്തത് അത്തരം കുറ്റകൃത്യങ്ങൾ ചെയ്താൽ കർശനമായ ശിക്ഷ വ്യവസ്ഥയുള്ളതിനാലാണെന്നും ഹസൻ അവകാശപ്പെട്ടു.