ഹാങ്ചൗ ; ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയുടെ വെങ്കല മെഡൽ വെള്ളിയായി . ഫാള്‍സ് സ്റ്റാര്‍ട്ട് സംബന്ധിച്ച തര്‍ക്കം കാരണം റിസള്‍ട് ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് രണ്ടാം സ്ഥാനത്ത് ഓടിയെത്തിയ ചൈനക്കാരിയെ അയോഗ്യയാക്കുകയും ചെയ്തു.
ഫൈനലിൽ 12.91 സെക്കന്റിലായിരുന്നു ജ്യോതി മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത്. എന്നാൽ ഇന്ത്യ ശക്തമായ പ്രതിഷേധവുമായി എത്തി . ഇന്ത്യൻ അത്‌ലറ്റിക്‌സ് ലീഡ് അഞ്ജു ബോബി ജോർജ് ഏഷ്യൻ ഗെയിംസ് ഒഫീഷ്യലുമായി നേരിട്ട് സംസാരിക്കുകയും , സംഭവത്തിൽ ആശങ്കയുണ്ടെന്നും വ്യക്തമാക്കുകയും ചെയ്തു . തുടർന്ന് അധികൃതർ റീപ്ലേകൾ പുനപ്പരിശോധിക്കുകയും വിജയികളുടെ പട്ടിക പുതുക്കുകയുമായിരുന്നു.
ചൈനയുടെ വു യാനി അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് യരാജിയെ വെള്ളി സ്ഥാനത്തേക്ക് ഉയർത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ജ്യോതിയെ എന്തിനാണ് ഈ കുഴപ്പത്തിലേക്ക് വലിച്ചിഴച്ചതെന്ന് തനിക്ക് മനസിലായില്ലെന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു.