മലപ്പുറം: തിരുനാവായ വാലില്ലാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസുകാരൻ മുസമ്മലിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
ബന്ധുവീട്ടിൽ വിരുന്നിനെത്തിയപ്പോൾ പുഴയിലേക്ക് കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.