തിരുവനന്തപുരം: യുക്രൈനിലെ ശാന്തിക്കും സമാധാനത്തിനുമായി 180 ലോക രാജ്യങ്ങളിലെ ജനങ്ങൾക്കൊപ്പം ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. ലോകസാംസ്കാരിക ആഘോഷത്തിന്റെ രണ്ടാം ദിനമായ ഇന്ന് വാഷിംഗ്ടൺ നാഷണൽ മാളിൽ വെച്ചാണ് പ്രാർത്ഥന നടന്നത്. കൂടാതെ യോഗാ, ശ്വസന, ധ്യാന, സെഷനുകളും നടന്നു. വൈകുന്നേരം വിവിധ ലോക രാഷ്ട്രങ്ങളുടെ കലാപരിപാടികളും നടന്നു.
ഭാവപ്രകടനങ്ങളുടെയും പ്രചോദനകരമായ പ്രസംഗങ്ങളുടെയും മാനുഷിക കൂട്ടുകെട്ടിന്റെയും അരങ്ങായി ലോകസാംസ്കാരിക ആഘോഷത്തിന്റെ വേദിമാറിയെന്ന് ഭാരതത്തിന്റെ മുൻ രാഷ്ടപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. യുക്രൈൻ സംഗീതജ്ഞ ഒലെന അഷ്ടേശവ നയിച്ച യുക്രൈൻ ഗാനവും വേദിയ്ക്ക് മാറ്റ് കൂട്ടി.