കൊച്ചി: തന്നെ കളിയാക്കതിന്റെ ദേഷ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് കോലഞ്ചേരിയിൽ അയൽവാസികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി. ഇന്നലെ വൈകിട്ടായിരുന്നു കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അനൂപ് നേരത്തെയും അയൽവാസികളെ ശല്യം ചെയ്തിരുന്നു. ഇതിനു മുൻപും ഇയാൾക്ക് പീറ്ററിന്റെ കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.
എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണ് അനൂപ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാലുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.